Tuesday, March 16, 2010

വെണ്മണി അനുസ്മരണം


കഥകളി സംഗീതത്തിലെ നിത്യ ഹരിത ഭാവ ഗായകനും മുംബൈ കഥകളി വേദികളുമായി അതീവ ആത്മബന്ധം ഉണ്ടായിരുന്ന ശ്രീ വെന്മണി (കലാമണ്ഡലം) ഹരിദാസ് അനുസ്മരണം ഭേരി സംഗീത സഭയുടെ നേതൃത്വത്തിൽ മുംബൈയിൽ വെച്ച് സംഘടിപ്പിക്കുന്നു.


വെണ്മണി സതീശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ പ്രഭാഷണത്തില്‍ പ്രശസ്ത കഥകളി നിരൂപകനും ,വെള്ളിനേഴി കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ്‌ സ്ഥാപകനും ആയ ശ്രീ രാജാനന്ദ് മുഖ്യ അതിഥി ആയി എത്തുന്നു . തുടര്‍ന്ന് വെണ്മണി ഹരിദാസ്‌ അവാര്‍ഡ്‌ കമ്മിറ്റി പ്രസിഡണ്ട്‌ ശ്രീ മോഴികുന്നം ദാമോദരന്‍ നമ്പൂതിരി, കഥകളി ആചാര്യന്‍ കുഞ്ചുനായര്‍, കലാമണ്ഡലം എമ്പ്രാന്തിരി എന്നിവരുടെ ഡോക്യുമെന്ററി സംവിധായകനും ഹിന്ദുവിന്റെ കഥകളി എഴുത്തുകാരനുമായ വിനു വാസുദേവന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ വെണ്മണി ഹരിദാസിനെ അനുസ്മരിക്കുന്നു .

തുടര്‍ന്ന് കലാമണ്ഡലം ഗിരീശനും , കലാമണ്ഡലം വാസുദേവനും നയിക്കുന്ന കഥകളിപദ കച്ചേരിയും ഉണ്ടായിരിക്കും. സമയ വിവരം ചുവടെ ചേര്‍ക്കുന്നു.



സ്ഥലം : മോഡല്‍ ഇംഗ്ലീഷ് സ്കൂള്‍, ഡോംബിവില്ലി (ഈസ്റ്റ്‌)



തിയതി : 04-04-2010 (ഞായര്‍)



സമയം : വൈകുന്നേരം 4.30 മുതല്‍.



ഈ അവസരത്തില്‍ ഭേരി എല്ലാ സഹൃദയരുടെയും ക്ഷണിച്ചു കൊള്ളുന്നു.

1 അഭിപ്രായങ്ങൾ:

സന്തോഷ്‌ പല്ലശ്ശന March 19, 2010 at 9:55 PM  

ഞാനൊരു പല്ലശ്ശനക്കാരനാണ്‌. പല്ലശ്ശന പഴയകാവില്‍ എല്ലാ വര്‍ഷവും കുംഭമാസം പി.എസ്‌. വി നാട്യസംഘത്തിന്‍റെ കഥകളി ഉണ്ടാവാറുണ്ട്‌. വെണ്‍മണിയുടെ പാട്ട്‌ ഒരു ഹരമായിരുന്നു... പിന്നെ ഹൈദ്രാലിയും.... കളിവിളക്കിന്‍റെ പ്രഭയും ദേവകലയുടെ ഈണവും മനസ്സില്‍ നിറച്ച്‌ ഉത്സവം കൊടിയിറങ്ങുമ്പൊ മനസ്സു സങ്കടപ്പെടും ഇനി... ഒരാണ്ട്‌ കാക്കണ്ടെ കഥകളി കാണാനെന്ന്‌... ഭേരിയുടെ പരിശ്രമങ്ങള്‍ക്ക്‌ വിജയാശംസകള്‍.. പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കാം.

Post a Comment

എന്തെങ്കിലും പറഞ്ഞോളൂ

© ദ്വിജാവന്തി

© Matierial

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP